ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി കെ എം യു ) ഗുരുവായൂർ മണ്ഡലം കൺവെൻഷൻ നടന്നു
ഗുരുവായൂർ: ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബി കെ എം യു ) ഗുരുവായൂർ മണ്ഡലം കൺവെൻഷൻ ഗുരുവായൂർ കെ കുട്ടികൃഷ്ണൻ സ്മാരകത്തിൽ വെച്ച് നടന്നു. കൺവെൻഷൻ ബി.കെ എം യു ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറബിൽ ഉൽഘാടനം ചെയ്തു. എ കെ രാജൻ അധ്യക്ഷത വഹിച്ചു. സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ , എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി എ എം സതീന്ദ്രൻ , അഖിലേന്ത്യ കിസാൻ സഭ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.ടി പ്രവീൺ പ്രസാദ്, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ് ഷംസു അമ്പലത്ത് (സെക്രട്ടറി )മനോജ് വി എം. (പ്രസിഡന്റ്) ശശി പൂക്കോട് (ട്രഷററർ)സഹ ഭാരവാഹികളായ് . സുബ്രമഹ്ണ്യൻ (വൈസ് പ്രസിഡന്റ്) റ്റി ആർ സുധീഷ് ജോ: (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മേഖല തല കൺവെൻഷനുകൾ ജൂൺ പന്ത്രണ്ടിനുളളിൽ എല്ലാ മേഖലയിലും നടക്കും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0