ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനം സമുചിതമായി ആഘോഷിച്ചു..
ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനം സമുചിതമായി ആഘോഷിച്ചു..
ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു.
.നാടിൻ്റെ പുരോഗതി വായനയിൽ നിന്ന് ആരംഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. സാഹിത്യ രംഗത്തെയും ഗ്രന്ഥശാലാ പ്രവർത്തന രംഗത്തെയും സംഭാവനകൾക്ക് യഥാക്രമം ഡോ.പി.വി.കൃഷ്ണൻ നായർ, .വി.മുരളി എന്നിവരെ ചടങ്ങിൽ ദേവസ്വം ചെയർമാൻ ആദരിച്ചു.കവി രാധാകൃഷ്ണൻ കാക്കശ്ശേരി ചടങ്ങിൽ വായനദിന സന്ദേശം നൽകി. ഭക്തജനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച വായനക്കാർക്കുള്ള പ്രോൽസാഹനത്തിന് അർഹരായ ശ്യാമള ആനന്ദ്, വിനീത് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്,
ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ ഷാജു പുതൂർ, വി.പി.ഉണ്ണിക്കൃഷ്ണൻ, പബ്ളിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പ്രശ്നോത്തരി ,ഉപന്യാസ രചനാ മത്സര വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0