42 -ാം മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം മെയ് 29 , 30 തീയതികളിൽ ഗുരുവായൂർ നഗരസഭ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ നടക്കും
42 -ാം മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം മെയ് 29 , 30 ( വെള്ളി ശനി) തീയതികളിൽ ഗുരുവായൂർ നഗരസഭ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 32 കളരികളിൽ നിന്നായി സബ്ജൂനിയർ, ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ 375 മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവഹിക്കും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അനൂപ് അധ്യക്ഷതവഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സി സുമേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി കെ. പി കൃഷ്ണദാസ് ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ ഭാരവാഹികളായ കെ വി സുരേഷ് ബാബു, കെ ജി രഘുനാഥ് പണിക്കർ ഗുരുക്കൾ, വി.വേണുഗോപാലൻ ഗുരുക്കൾ എന്നിവർ സംസാരിക്കും. ചടങ്ങിൽ ഇ. ജി സത്യപ്രകാശ് ഗുരുക്കൾ സ്വാഗതവും കെ പി ദിനേശൻ ഗുരുക്കൾ നന്ദിയും പറയും .മുപ്പതിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗുരുവായൂർ സബ് ഇൻസ്പെക്ടർ യു മഹേഷ് സമ്മാനദാനം നിർവഹിക്കും. കളരി പയറ്റ് സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അത് കുട്ടികളുടെ മാനസിക- ശാരീരിക ഉന്മേഷത്തിന് വലിയ ഗുണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഇ.ജി സത്യപ്രകാശ് ഗുരുക്കൾ, സെക്രട്ടറി കെ പി ദിനേശൻ ഗുരുക്കൾ, സ്പോർട്സ് കൗൺസിൽ നോമിനി കെ പി കൃഷ്ണദാസ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0