ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാളിന് കൊടികയറ്റി

Jun 1, 2026 - 10:28
Jun 1, 2026 - 10:31
ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാളിന് കൊടികയറ്റി

 വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാളിന് കൊടികയറ്റി

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാളിനു ഇന്ന് രാവിലെ ആഘോഷമായ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാദർ സെബി ചിറ്റാട്ടുകര കൊടികയറ്റി. ജൂൺ 13 നാണു ഊട്ടുസദ്യ. ഇന്ന് മുതൽ ജൂൺ 12 വരെ വൈകുന്നേരം 6.15ന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിൽ പ്രത്യേകം പ്രാർത്ഥനകളും ഉണ്ടായിരിക്കും. ജൂൺ 13 നു വെകുന്നേരം 6.30നു വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും പ്രദക്ഷിണവും തിരുക്കർമ്മങ്ങൾക്ക് ശേഷം ഊട്ടുസദ്യയും ഉണ്ടായിരിക്കും. 

കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, ക്ലേലിയ മദർ സുപ്പീരിയർ സിസ്റ്റർ റോസ മരിയ, കൺവീനർ ഇ. ജെ. ജോർജ്ജ് ലോറൻസ് എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0