മോഹിനിയാട്ടം ശില്പശാലയ്ക്ക് തുടക്കമായി

May 11, 2026 - 23:44
മോഹിനിയാട്ടം ശില്പശാലയ്ക്ക് തുടക്കമായി

ഗുരുവായൂരിൽ സായ് സജ്ഞീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 15 16 17 തീയതികളിൽ സംഘടിപ്പിക്കുന്ന രാമഭക്ത സംഗമത്തിൻ്റെ ഭാഗമായുള്ള   രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മോഹിനിയാട്ടം ശിൽപ്പശാല ആരംഭിച്ചു. മൗനയോഗി സ്വാമി ഹരിനാരായണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്  അദ്ധ്യക്ഷത വഹിച്ചു.പ്രസീതബൈജു ആമുഖഭാഷണംനടത്തി.

കലാമണ്ഡലം കവിത കൃഷ്ണകുമാർ നയിക്കുന്ന മോഹിനിയാട്ടം ശില്പശാലയിൽഅമ്പതോളം പഠിതാക്കൾ പങ്കെടുത്തു.സംവിധായകൻ വിജീഷ്മണി,ബാബുരാജ് കേച്ചേരി, സജീവൻ നമ്പിയത്ത്, അരുൺ നമ്പ്യാർ, സബിത രഞ്ജിത്ത് എന്നിവരും സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0