എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ.എം യു ഷിനിജ പുതിയ ഭരണസമിതി അംഗം.ദേവസ്വം കമ്മീഷണർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു

Mar 8, 2026 - 18:11
എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ.എം യു ഷിനിജ പുതിയ ഭരണസമിതി അംഗം.ദേവസ്വം കമ്മീഷണർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു

എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ.എം യു ഷിനിജ പുതിയ ഭരണസമിതി അംഗം.ദേവസ്വം കമ്മീഷണർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു 

ഗുരുവായൂർ ദേവസ്വത്തിൻ്റെ 16മത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടു ക്കുറിശ്ശി സ്വദേശിയും മുൻ എം എൽ എ യുമായ എ വി ഗോപിനാഥ് ചുമതലയേറ്റു. 

 ഡോ.വി.കെ.വിജയൻ , വി ജി രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിൽ എ.വി.ഗോപിനാഥ്, എം യു ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ ഇന്നലെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തേകാലോടെ തെക്കേ നടയിലെ വൈഷ്ണവം ആഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം ഐഎഎസ് അധ്യക്ഷനായി. ഗുരുവായൂർക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. ദേവസ്വം കമ്മീഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ഭരണസമിതി യോഗം കമ്മീഷണറുടെ സാന്നിധ്യത്തിൽ ചേർന്നു. ദേവസ്വം ചെയർമാനായി എ വി ഗോപിനാഥിൻ്റെ പേര് ഭരണസമിതി അംഗം സി.മനോജ് നിർദേശിച്ചു. ഭരണസമിതി അംഗമായ കെ.എസ് ബാലഗോപാൽ പിന്താങ്ങി. തുടർന്ന് രേഖകളിൽ ഒപ്പുവെച്ചു ചെയർമാനായി എ വി ഗോപിനാഥ് ചുമതലയേറ്റു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ സി.മനോജ്, ശ്രീകെ.പി.വിശ്വനാഥൻ, ശ്രീ മനോജ് ബി നായർ, ശ്രീമതി എം യു ഷിനിജ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ സന്നിഹിതരായി. ഗുരുവായൂർ എം എൽ എ ശ്രീ.എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ ശ്രീമതി സുനിത അരവിന്ദൻ , വൈസ് ചെയർമാൻ ജ്യോതി രാജ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സത്യപ്രതിജ്ഞാപൂർത്തിയായപ്പോൾ പുതിയ അംഗങ്ങളെ എംഎൽഎയും വിവിധ സംഘടനാ നേതാക്കളും പൊന്നാടയണിയിച്ച് അനുമോദിച്ചു.

ദേവസ്വം ചെയർമാനായി ചുമതലയേറ്റ എ വി ഗോപിനാഥ് ആലത്തൂർ മുൻ എംഎൽ എ ആണ്. രണ്ടു പതിറ്റാണ്ടോളം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ എം.യു. ഷിനിജ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയാണ്. ദേവസ്വം ഭരണസമിതിയിലെ ആദ്യ വനിതാ അംഗമാണ്.

എം എ, ബി എഡ് ബിരുദധാരിയായ ഷിനി ജ ചാപ്പാറ ഓറ എഡിഫൈ സ്കൂളിൽ അധ്യാപികയായിരുന്നു. 2020 - 2023 കാലയളവിൽ കൊടുങ്ങല്ലുർ നഗരസഭ ചെയർപേഴ്സൻ ആയിരുന്നു...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0