എസ്.ഐ.ആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; തൃശൂർ ജില്ലയില്‍ ആകെ 25,12,921 വോട്ടര്‍മാർ

Feb 21, 2026 - 20:58
എസ്.ഐ.ആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു;  തൃശൂർ ജില്ലയില്‍ ആകെ 25,12,921 വോട്ടര്‍മാർ

എസ്.ഐ.ആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു;  തൃശൂർ ജില്ലയില്‍ ആകെ 25,12,921 വോട്ടര്‍മാർ

എസ്.ഐ.ആര്‍ 2026 അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 25,12,921 വോട്ടര്‍മാരാണുള്ളത്. പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാക്കും കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. 

തൃശ്ശൂര്‍ ജില്ലയിലെ വോട്ടര്‍മാരില്‍ 12,18,432 പേര്‍ പുരുഷന്മാരും 12,94,470 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്റേഴ്സും ഉള്‍പ്പെടുന്നു. 18 നും 19 നും ഇടയില്‍ പ്രായമുള്ള 27,820 വോട്ടര്‍മാരും, 20 നും 29 നും ഇടയില്‍ പ്രായമുള്ള 4,02,813 യുവവോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 85 വയസ്സിന് മുകളില്‍ പ്രായമുള്ള 18,764 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 24,735 വോട്ടര്‍മാരും 22,249 പ്രവാസി വോട്ടര്‍മാരും 1596 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ചേലക്കര മണ്ഡലത്തില്‍ 98,424 പുരുഷ വോട്ടര്‍മാരും 1,04,830 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 2,03,254 വോട്ടര്‍മാരാണുള്ളത്. കുന്നംകുളം മണ്ഡലത്തില്‍ 94,746 പുരുഷ വോട്ടര്‍മാരും 1,00,346 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറടക്കം 1,95,093 വോട്ടര്‍മാരുണ്ട്. ഗുരുവായൂര്‍ മണ്ഡലത്തില്‍ 1,05,724 പുരുഷ വോട്ടര്‍മാരും 1,11,237 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുള്‍പ്പെടെ 2,16,964 വോട്ടര്‍മാരാണുള്ളത്. മണലൂര്‍ മണ്ഡലത്തില്‍ 1,07,466 പുരുഷ വോട്ടര്‍മാര്‍, 1,12,336 സ്ത്രീ വോട്ടര്‍മാര്‍, ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറടക്കം 2,19,803 വോട്ടര്‍മാരുണ്ട്. വടക്കാഞ്ചേരി മണ്ഡലത്തില്‍ 96,725 പുരുഷ വോട്ടര്‍മാര്‍, 1,03,552 സ്ത്രീ വോട്ടര്‍മാര്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 2,00,280 വോട്ടര്‍മാരുണ്ട്. 

ഒല്ലൂര്‍ മണ്ഡലത്തില്‍ 90,700 പുരുഷ വോട്ടര്‍മാരും 96,123 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമടക്കം 1,86,824 വോട്ടര്‍മാരാണുള്ളത്. തൃശ്ശൂര്‍ മണ്ഡലത്തില്‍ 75,977 പുരുഷ വോട്ടര്‍മാരും 83,814 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 1,59,793 വോട്ടര്‍മാരാണുള്ളത്. നാട്ടിക മണ്ഡലത്തില്‍ 97,196 പുരുഷ വോട്ടര്‍മാരും 1,04,914 സ്ത്രീവോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,02,112 വോട്ടര്‍മാരാണുള്ളത്. കൈപ്പമംഗലം മണ്ഡലത്തില്‍ 87,378 പുരുഷ വോട്ടര്‍മാരും 94,177 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 1,81,558 വോട്ടര്‍മാരാണുള്ളത്. 

ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ 93,336 പുരുഷ വോട്ടര്‍മാരും 99962 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 1,93,300 വോട്ടര്‍മാരാണുള്ളത്. പുതുക്കാട് മണ്ഡലത്തില്‍ 93,724 പുരുഷ വോട്ടര്‍മാരും 97,239 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,90,963 വോട്ടര്‍മാരുണ്ട്. ചാലക്കുടി മണ്ഡലത്തില്‍ 86,831 പുരുഷ വോട്ടര്‍മാരും 90,834 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 1,77,666 വോട്ടര്‍മാരുണ്ട്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 90,205 പുരുഷ വോട്ടര്‍മാരും 95,106 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,85,311 വോട്ടര്‍മാരാണുള്ളത്. 

2025 ഒക്ടോബറില്‍ നിലവില്‍ ഉണ്ടായിരുന്ന പട്ടികയില്‍ നിന്നും 1,37,242 വോട്ടര്‍മാരുടെ കുറവും 2025 ഡിസംബര്‍ 23 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നിന്നും 1,10,489 വോട്ടര്‍മാരുടെ വര്‍ദ്ധനവും അന്തിമ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിട്ടുണ്ട്. അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും ഫോറം 6, ഡിക്ലറേഷന്‍ എന്നിവ സമര്‍പ്പിച്ചു തുടര്‍ന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാകും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ പൊതു തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തീയതിയുടെ 10 ദിവസം മുന്‍പ് വരെ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിവരെ നല്‍കാനാകും. ഈ അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കി തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

ചടങ്ങില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആന്‍ഡ് തൃശ്ശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. കൃഷ്ണകുമാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ പി.എ വിഭൂഷണന്‍, എം.സി ജ്യോതി, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0