ലഹരി വ്യാപനത്തിനെതിരെ വാക്കത്തോൺ

Mar 22, 2026 - 23:10
ലഹരി വ്യാപനത്തിനെതിരെ വാക്കത്തോൺ

ലഹരി വ്യാപനത്തിനെതിരെ വാക്കത്തോൺ

എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വേലൂർ ഗ്രാസ്‌വേ (ഗ്രാമ്യ സംസ്കൃതി വേലൂർ)ക്ലബിൻ്റെയും ബ്രേവ് ബോധി റെസിഡൻസ് അസോസിയേഷൻ്റെയും വാക്കേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വ്യാപനത്തിനെതിരെ “വേലൂർ വാക്കത്തോൺ” എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിച്ചു. വേലൂർ അർണോസ് നഗർ മുതൽ വേലൂർ ഗവ ആർ.എസ്. ആർ.വി എച്ച്.എസ്.എസ് ഗ്രൗണ്ട് വരെ സംഘടിപ്പിച്ച വാക്കത്തോൺ മുൻ ദേശീയ ഫുട്ബോൾ താരം പി. ടി സോമി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാസ്‌വേ ക്ലബ് പ്രസിഡന്റ് ടി. ബി സുരേഷ് അധ്യക്ഷത വഹിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കുകയാണ് ലക്ഷ്യം. ഡോ. ആനന്ദ് “ലഹരിയുടെ ശാരീരികമാനസിക പ്രശ്നങ്ങൾ” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

 ജില്ലാ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ.പി. പ്രവീൺകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാസ്‌വേ സെക്രട്ടറി എം. എസ് ശീർഷേന്ദു ലാൽ, ബ്രേവ് ബോധി റെസിഡൻസ് അസോസിയേഷൻ്റെയും വാക്കേഴ്സ് ക്ലബിൻ്റെയും പ്രതിനിധിയായി സന്താൾ ബോധി, വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഷെഫീഖ് യൂസഫ് എന്നിവർ സംസാരിച്ചു. വാക്കത്തോണിൽ പങ്കെടുത്തവർക്ക് എക്സൈസ് വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണ നടത്തി. സൗജന്യ ലഹരി ചികിത്സക്കും കൗൺസിലിങ്ങിനുമായി എക്സൈസ് വകുപ്പിൻ്റെ ടോൾ ഫ്രീ നമ്പറായ 14405 ഉപയോഗിക്കാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0