കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ: തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിന് പുരസ്‌കാരം

Mar 1, 2026 - 13:10
കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ: തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിന് പുരസ്‌കാരം

കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ: തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിന് പുരസ്‌കാരം

  

 പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. സെക്കൻ്ററി വിഭാഗം സംസ്ഥാന തലത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂൾ ഫൈനലിസ്റ്റ് ആയി. ശില്പവും 50,000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.

എല്ലാ വിദ്യാര്‍ത്ഥികളേയും അടുത്തറിഞ്ഞുകൊണ്ടുള്ള വ്യക്തിഗത പ്ലാനിംഗ് നടത്തി അക്കാദമികവും മൂല്യാധിഷ്ഠിതവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്ലാനുകള്‍ തയ്യാറാക്കുകയും അവ സമയബന്ധിതമായി നടപ്പാക്കി വിദ്യാര്‍ത്ഥികളെ ഉന്നതവിജയം കരസ്ഥമാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തതാണ് സേക്രഡ് ഹാർട്ട് സ്കൂളിനെ സമ്മാനത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.

 സെക്കന്ററി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. .

 ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.  

സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ ജില്ലയിൽ നിന്നും ചേർപ്പ് സി എൻ എൻ ഗേൾസ് എൽ പി സ്കൂൾ, കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂൾ, പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു .അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകൾ രണ്ടാം റൗണ്ടിൽ എത്തിയപ്പോൾ ചേർപ്പ് സി എൻ എൻ ജി എൽ പി സ്കൂളും, സേക്രഡ്‌ ഹാർട്ട് സ്കൂളും ഇടം പിടിച്ചു. 19 സ്കൂളുകളെയാണ് ഫൈനലിസ്റ്റായി തെരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്. ഹൈസ്കൂൾ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് പാലക്കാട് നിന്നുള്ള ഗവണ്‍മെന്റ് ഹൈസ്കൂള്‍ പൊറ്റശ്ശേരിയാണ്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0