ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

May 29, 2026 - 23:03
ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

2026 മെയ് 31ന് ഗുരുവായൂർ ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന നാരായണൻ ഉണ്ണി.ഇ.കെ (അസി:എഞ്ചിനീയർ,മരാമത്ത്) ടി.രാധിക(ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,അഡ്മിനിസ്ട്രേഷൻ)ബീന കൃഷ്ണൻ പി.സി(TGT ഗുരു:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) ഡോ:രാജലക്ഷ്മി എം.എസ്(സംസ്കൃതം അദ്ധ്യാപിക,ഗുരു:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) സുനിത.വി.ബി(റേഡിയോ ഗ്രാഫർ ഗുരു:ദേവസ്വം മെഡിക്കൽ സെന്റർ) കെ.പി.രാമകൃഷ്ണൻ(അറ്റൻഡർ) എ.മണികണ്ഠൻ(ഫീൽഡ് വർക്കർ,കാവീട് ഗോശാല) എ.കെ.ബാലകൃഷ്ണൻ(അസി:ലൈൻമാൻ,ഇലക്ട്രിക്കൽ) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് 

ഓർഗനൈസേഷൻ സമുചിതമായ യാത്രയയപ്പ് നൽകി. ഗുരുവായൂർ രുഗ്മിണികല്ല്യാണമണ്ഡപത്തിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ നഗരസഭ മുൻ ചെയർമാനും,സി.പി.ഐ(എം)തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗവുമായ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്ത്, വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി അനുമോദിക്കുകയുംചെയ്തു.

ഗുരു:ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം സി.മനോജ്, മുൻ ഭരണസമിതി അംഗം എ.വി.ചന്ദ്രൻ,മുൻ കൃഷ്ണനാട്ടം ചുട്ടി ആശാൻ ഇ.രാജു,കെ.ആർ.രാമചന്ദ്രൻ,എം.കെ.അശോക് കുമാർ(എക്സിക്യൂട്ടീവ് എഞ്ചിനീയർ മരാമത്ത് ഇൻ ചാർജ് ) കെ.പി.സുരേഷ്(റേഡിയോ ഗ്രാഫർ) എം.രാധ(ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,ജീവധനം)

പ്രമോദ്കളരിക്കൽ (ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,ക്ഷേത്രം) എന്നിവർ ആശംസ പ്രസംഗം നടത്തി.

വിരമിക്കുന്ന ജീവനക്കാർ മറുമൊഴി പ്രസംഗം നടത്തി.

യൂണിയൻ സെക്രട്ടറി ഏലംകുളം ഉണ്ണികൃഷ്ണൻ സ്വാഗതവും ജോ:സെക്രട്ടറി ജി.എൻ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0