നരസിംഹാവതാരം ചിത്രം പുതുശോഭയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു

Apr 29, 2026 - 20:00
നരസിംഹാവതാരം ചിത്രം  പുതുശോഭയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു

നരസിംഹാവതാരം ചിത്രം  പുതുശോഭയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു

കാലപ്പഴക്കത്താൽ മങ്ങിയ നരസിംഹാവതാരം ചിത്രം പുതുശോഭയോടെ പുനരാവിഷ്കരിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചു. നരസിംഹ ജയന്തി ദിനമായ നാളെ ചിത്രം ക്ഷേത്രം മുഖപ്പിലെ പഴയ സ്ഥാനത്ത് സ്ഥാപിക്കും. ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രം പ്രിൻസിപ്പാളായിരുന്ന പ്രശസ്ത ചുമർചിത്രകാരൻ കെ.യു കൃഷ്ണ കുമാറാണ് നരസിംഹാവതാരം എണ്ണ ഛായാചിത്രം തനിമ ചോരാതെ പുനരാവിഷ്കരിച്ചത്.ആറടി നീളവും നാലടി വീതിയുമുണ്ട്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ  എ.വി.ഗോപിനാഥ് ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചു. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ ലെജുമോൾ,ഇ സുന്ദർരാജ്, ഹെൽത്ത് സൂപ്പർ വൈസർ എം.എൻ.രാജീവ് ഉൾപ്പെടെ ജീവനക്കാരും ഭക്തരും സന്നിഹിതരായി.

74 വർഷം മുൻപ് പ്രശസ്ത ചിത്രകാരൻ എസ്.ശ്രീനിവാസ അയ്യർ വരച്ച ചിത്രമായിരുന്നു ഇത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0