ജോൺസന്റെ ജീവിതത്തിലേക്കെത്തിയ ആശ്വാസം
ജോൺസന്റെ ജീവിതത്തിലേക്കെത്തിയ ആശ്വാസം
ഒല്ലൂക്കര ബ്ലോക്കിലെ പാണഞ്ചേരി പഞ്ചായത്തിലെ കുടിലിൽ വീട്ടിലെ ജോൺസന് ഇന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിന്റെ ദിവസമായിരുന്നു.
തലമുറകളായി കൈമാറി വന്ന സ്വന്തം ഭൂമി,
എന്നാൽ അത് സ്വന്തം എന്ന് പറയാനോ, നിയമപരമായി ഒരു ഇടപാടും നടത്താനോ കഴിയാത്ത അവസ്ഥ. 1996-ൽ പട്ടയം ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് വന്ന സ്റ്റേ ഉത്തരവ് ജോൺസന്റെ ജീവിതം നിശ്ചലമാക്കി. മാറിമാറി വന്ന സർക്കാരുകളും ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും, പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനാണ് ഇന്ന് അവസാനമായത്. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ വിലങ്ങന്നൂരിൽ ചേർന്ന തൃശ്ശൂർ താലൂക്ക് സ്റ്റേ പട്ടയ അദാലത്ത് ജോൺസന്റെ ജീവിതത്തിലേക്ക് ആശ്വാസം എത്തിച്ചു. സ്റ്റേ പട്ടയം സാധൂകരിച്ച് കൊണ്ടുള്ള ഉത്തരവ് മന്ത്രി കെ രാജനിൽ നിന്ന് ജോൺസൻ ഏറ്റുവാങ്ങി. ഇതോടെ സ്റ്റേ ഒഴിവാക്കി, ഭൂമി പട്ടയം ഉള്ളതും സ്വന്തം ഉടമസ്ഥതയിലുള്ളതുമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിയമപരമായ ക്രയവിക്രയങ്ങൾ നടത്താനും, നികുതി അടയ്ക്കാനും ജോൺസന് ഇനി കഴിയും.
അദാലത്തിന് ശേഷം, തന്റെ സന്തോഷവും നന്ദിയും അറിയിക്കാൻ മന്ത്രി കെ. രാജനെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനേയും നേരിൽ കണ്ടു നന്ദി പറയാനും ജോൺസൺ മറന്നില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0