സുവിതം ജീവകാരുണ്യ സംഗമം സംഘടിപ്പിച്ചു

Jan 28, 2026 - 21:12
സുവിതം ജീവകാരുണ്യ സംഗമം സംഘടിപ്പിച്ചു

 ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് പെൻഷനും, അന്നദാനവും, നിർദ്ധനർക്ക് ചികിത്സാ ധനസഹായവും നൽകി സുവിത സംഗമംസംഘടിപ്പിച്ചു. മമ്മിയൂർമാതാ ഹാളിൽ കേരള ഹോട്ടൽ..ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠന്റെ അദ്ധ്യക്ഷതയി ചേർന്ന സദസ്സ് നഗരസഭ ചെയർ പേഴ്സൺ സുനിത അരവിന്ദൻ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ പെൻഷൻ വിതരണവും , മാധ്യമ പ്രവർത്തകൻ ലിജിത്ത് തരകൻചികിത്സാ ധനസഹായവും നിർവഹിച്ചു ബ്രഹ്മക്കുളം എഫ് എസ് സി. സിസ്റ്റർ റോസിലിൻ മുഖ്യപ്രഭാഷണവുംനടത്തി. സുവിതം സെക്രട്ടറി വരുണൻ കൊപ്പര, ബാലൻവാറണാട്ട്, മാർട്ടിൻ ആന്റണി, സീമ നീലേക്ഷ് എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയ്ർപേഴ്സൺ സുനിത അരവിന്ദൻ, നഗരസഭ കൗൺസിലർ ശോഭാ ഹരി നാരായണൻ, മാധ്യമപ്രവർത്തകൻ ലിജിത്ത് തരകൻ എന്നിവരെ വേളയിൽ സ്നേഹാദരം നൽകി അനുമോദിച്ചു. ഗാന സല്ലാപവും, സ്വാന്തന സഹായവും, സൗഹൃർദ്ദ വിരുന്നും ഉണ്ടായി , സംഗമത്തിന് കെ.പി.കരുണാകരൻ, എം.പി.ശങ്കരനാരായണൻ , .പി. ഇന്ദിര, വിലാസിനി, സി.എ. ലൂയിസ് എന്നിവർ നേതൃത്വം നൽകി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0