ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്

May 30, 2026 - 19:29
ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്

ഗുരുവായൂരെത്തുന്ന ഭക്തർക്ക് സുഖക്ഷേത്ര ദർശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം (വെർച്വൽ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് പറഞ്ഞു. ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ. ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ബഹു.ഹൈക്കോടതിയുടെ നിർദ്ദേശം കൂടി പാലിച്ചാണ് ഈ വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.ദേവസ്വം അക്കൗണ്ട്സ് വിഭാഗം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചതായും അദ്ദേഹം പറഞ്ഞു.ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീമതി എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0