ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ
ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിൽ കവർച്ച നടത്തിയയാൾ പോലീസിന്റെ പിടിയിൽ
അമ്പതിൽപരം മോഷണക്കേസുകളിൽ പ്രതിയും മോഷണ കേസുകളിൽ പോലീസിന്റെ തീരാ തലവേദനയുമായ സുഹൈൽ @ ഓട്ടോ സുഹൈലിനെയാണ് ( 48 വയസ്സ്, S/o ഷംസുദ്ദീൻ, രായമരയ്ക്കാർ ഹൗസ്, വാടാനപ്പള്ളി ( ഇപ്പോൾ താമസം വെളിയംകോട് വെസ്റ്റ്, പൊന്നാനി ) തൃശൂർ സിറ്റി പോലീസ് കമ്മിഷണർ നാകുൽ രാജേന്ദ്ര ദേശ്മുഖ് IPS ന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി SAGOC ടീമും ഗുരുവായൂർ പോലീസും ചേർന്ന് പിടികൂടിയത്.
. കഴിഞ്ഞമാസം 28 തീയതി രാത്രി ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ ഓഫീസ് റൂം കുത്തിത്തുറന്ന് അലമാരയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന ദേവിക്ക് വഴിപാട് ആയി ലഭിച്ച ഏഴു പവൻ സ്വർണാഭരണങ്ങളും 1,20,000 രൂപയും കവർച്ച ചെയ്തു കൊണ്ടുപോയിരുന്നു.
സംഭവത്തെത്തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി SAGOC ടീമും ഗുരുവായൂർ പോലീസും സംഭവത്തിൽ സംയുക്തമായി അന്വേഷണം നടത്തുകയും ക്ഷേത്രത്തിന് പരിസരത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും സമാനമായ കുറ്റകൃത്യം ചെയ്ത അമ്പതിൽപരം കുറ്റവാളികളെ പരിശോധന നടത്തുകയും സമീപകാലത്തായി വിവിധ ജയിലുകളിൽ നിന്നും ഇറങ്ങിയ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയും ചെയ്തതിനെ തുടർന്ന് ലഭിച്ച നിർണായകമായ വിവരങ്ങളും പിന്നീട് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പൊന്നാനിയിൽ നിന്ന് പിടികൂടുകയായിരുന്നു.
അമ്പതിൽ കൂടുതൽ മോഷണക്കേസുകളിൽ പ്രതി ആയിട്ടുള്ളതായ സുഹൈൽ എന്നയാൾക്ക് തൃശ്ശൂർ ജില്ലയിലെ പത്തോളം പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുള്ളതാണ്. സമീപകാലങ്ങളിൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റും നടന്ന മോഷണ കേസുകളിൽ ഇയാൾക്ക് ബന്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്ന ഇയാൾ പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞവർഷം ഒരു വ്യവസായിയുടെ വീട്ടിൽ നിന്നും 500 പവൻ കവർച്ച ചെയ്തു കൊണ്ടു പോയ കേസിലെ പ്രതിയാണ്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുക്ക് അവർകളുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, ഗുരുവായൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് എന്നിവരും ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ, സബ് ഇൻസ്പെക്ടർ മഹേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ്,ഉഷ,സിവിൽ പോലീസ് ഓഫീസർമാരായ ലാൽ ബഹദൂർ ജോസ്പോൾ, ജോമോൻ എന്നിവരും എസ്.എ.ജി. ഒ .സി ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.കെ പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരുമാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0