ഗുരുവായൂരിൽ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ.

Apr 27, 2026 - 22:58
ഗുരുവായൂരിൽ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപരിസരത്ത് റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തലയ്ക്ക് അടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂർ സ്വദേശിയായ ഷണ്മുഖൻ എന്ന ഷൺമു എന്നയാളെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വടക്കേ ഔട്ടർ റിംഗ് റോഡിൽ ഗുരുവായൂർ ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിന് മുൻവശം ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശിയായ 69 വയസ്സുള്ള ധനേഷ് കുമാ‍റിനെയാണ്കഴിഞ്ഞ 10ന് പുലർച്ചെ തലക്കടിച്ച് കൊലപ്പെടുത്തിയത്. പണം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി സമീപത്ത് കിടന്നിരുന്ന പട്ടികവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇൻക്വസ്റ്റ് സമയത്ത് മുഖത്ത് അസ്വാഭാവികമായി കാണപ്പെട്ട മുറിവിനെ കുറിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജനോട് ചോദിച്ചതിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചത് മരണകാരണമായിയെന്ന കണ്ടെത്തലിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചാണ് പ്രതിയിലേക്കെത്തിയത്. സമീപ പ്രദേശങ്ങളിലെ 60ഓളം സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. നാടുമായി ബന്ധമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പ്രകൃതക്കാരനായ പ്രതി 2011 ഡിസംബർ 11ന് പുലർച്ചെ കുന്നംകുളം ടൌണിൽ ഗുരുവായൂർ റോഡരികിൽ ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ രാജനെന്നയാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതി ൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ് , 2021 ൽ ആർത്താറ്റ് റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന 2 പേരെ ഒരേ ദിവസം തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച തി നും ഇയാൾക്കെതിരെ കേസുണ്ട്. . ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിനോടൊപ്പം എസ് ഐ സുനിൽകുമാർ,ജി എ , എസ് ഐ. കെ സാജൻ., എസ് സി പി ഒ . ഡി അരുൺ,.സി പി ഒ മാരായ റമീസ്, എസ് സുജീഷ്. ഗഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0