ഗുരുവായൂര്‍ നെന്മിനി ബലരാമ ക്ഷേത്രത്തിലെ ‘ബലരാമ ജയന്തി – അക്ഷയ തൃതീയ’ ആഘോഷിച്ചു.

Apr 19, 2026 - 22:54
ഗുരുവായൂര്‍ നെന്മിനി ബലരാമ ക്ഷേത്രത്തിലെ ‘ബലരാമ ജയന്തി – അക്ഷയ തൃതീയ’ ആഘോഷിച്ചു.

ഗുരുവായൂർ : ഭക്തിയുടെ നിറവില്‍ ഗുരുവായൂര്‍ നെന്മിനി ബലരാമ ക്ഷേത്രത്തിലെ ‘ബലരാമ ജയന്തി – അക്ഷയ തൃതീയ’ ആഘോഷിച്ചു. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. മൂന്ന് ഗജവീരന്മാർ അണിനിരന്ന വിശേഷാല്‍ കാഴ്ചശീവേലിയും ഉണ്ടായി. ബലരാമന്റെ പിറന്നാളിനോടനുബന്ധിച്ചുള്ള വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യയില്‍ പങ്കെടുക്കാനും ഭക്തജന തിരക്കറി.

വൈകീട്ട് മൂന്നരക്ക് ആല്‍ത്തറ മേളം അരങ്ങേറി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ബലരാമ ക്ഷേത്രത്തിലേക്ക് ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പ് ഘോഷയാത്രയായ ദേവ സഹോദര സംഗമവും നടന്നു. ദേവസംഗമ സന്നിധിയില്‍ ഭക്തര്‍ നിറപറകള്‍ സമര്‍പ്പിച്ചു. വര്‍ണമഴയും ഉണ്ടായി. രാത്രി ഒമ്പതിന് എടക്കയുടെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ വിശേഷാല്‍ ചുറ്റുവിളക്കും നടന്നു .

ക്ഷേത്രം ക്ഷേമ സമിതി പ്രസിഡന്റ് പി. പുരുഷോത്തമ പണിക്കര്‍, സെക്രട്ടറി എ.വി പ്രശാന്ത്, ട്രഷറര്‍ കെ. ശ്രീകുമാര്‍ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0