തൃശൂർ ജില്ലയിലെ നിർമാണം പൂർത്തീകരിച്ച റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

Feb 12, 2026 - 19:16
തൃശൂർ ജില്ലയിലെ നിർമാണം പൂർത്തീകരിച്ച റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

തൃശൂർ ജില്ലയിലെ നിർമാണം പൂർത്തീകരിച്ച റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം നിർമ്മാണം പൂർത്തീകരിച്ച കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാനപാതയിലെ അത്താണി കെൽട്രോൺ സ്റ്റോപ്പ്‌ മുതൽ പാർളിക്കാട് റോഡ്, പുല്ലാനിക്കാട് - മംഗലം- പനങ്ങാട്ടുകര പുന്നംപറമ്പ് റോഡ്, താമരപിള്ളി- ചൊവ്വല്ലൂർപടി റോഡ് എന്നീ റോഡുകളുടെയും ചിറയ്ക്കൽ പാലത്തിന്റെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചത്. ചടങ്ങിൽ അധ്യക്ഷനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കെടുത്തു. സംസ്ഥാനത്ത് വിവിധ പദ്ധതികളിലായി 800 കോടി രൂപയുടെ റോഡുകളാണ് നിർമാണം പൂർത്തീകരിച്ചത്.

 മണലൂർ നിയോജക മണ്ഡലത്തിലെ താമരപിള്ളി- ചൊവ്വല്ലൂർപടി റോഡ് ഉദ്ഘാടനത്തിൽ എംഎൽഎ മുരളി പെരുനെല്ലി വിശിഷ്ടാതിഥിയായി. എട്ട് കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാനപാതയിലെ അത്താണി കെൽട്രോൺ സ്റ്റോപ്പ്‌ - പാർളിക്കാട് റോഡ് 5.2 കിലോമീറ്റർ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കി. അത്താണി സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പുല്ലാനിക്കാട് - മംഗലം- പനങ്ങാട്ടുകര പുന്നംപറമ്പ് റോഡ് ഉദ്ഘാടനത്തിൽ എ സി മൊയ്തീൻ എം എൽ എ വിശിഷ്ടാതിഥിയായി. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.5.30 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാട്ടിക നിയോജകമണ്ഡലത്തിലെ ചേർപ്പ് തൃപ്രയാർ റോഡിലുള്ള ചിറയ്ക്കൽ പാലത്തിന്റെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടന ചടങ്ങിൽ സിസി മുകുന്ദൻ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

 വിവിധ ഇടങ്ങളിലായി നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്മാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,പൊതുമരാമത്ത് പാലം റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0