ഗുരുവായുര്‍ സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ മെയ് 1, 2, 3, 4 തീയതികളിലായി ആഘോഷിക്കും
ഗുരുവായുര്‍ സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ മെയ് 1, 2, 3, 4 തീയതികളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നവീകരിച്ച ദേവാലയ മുഖവാരത്തിലെ വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. മെയ് 2 ശനിയാഴ്ച രാവിലെ 6.15ന് ലദീഞ്ഞും ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് അഞ്ചേരി സെന്‍റ് മേരീസ് പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ പ്രകാശ് പുത്തൂര്‍ കാര്‍മ്മികനാകും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച ഉണ്ടായിരിക്കും. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുവെക്കല്‍ നടക്കും. കുടുംബകൂട്ടായ്മകളിലേക്ക് അമ്പും വളയും ആശീര്‍വദിച്ച് നല്‍കും.വൈകുന്നേരം 10 മുതല്‍ കുടുംബകൂട്ടായ്മകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണ്ണമഴ. ഞായറാഴ്ച രാവിലെ 6.15ന് ലദീഞ്ഞും ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാദര്‍ സെബി ചിറ്റാട്ടുകര കാര്‍മ്മികനാകും.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് പാലയൂര്‍ സെന്‍റ് തോമസ്സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഫൊറോനാ ദേവാലയ അസിസ്റ്റന്‍റ് വികാരി ഫാദര്‍ നിതിന്‍ താഴത്ത് മുഖ്യകാര്‍മ്മികനാകും. കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് CBCI സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ലിജോ ബ്രഹ്മകുളം CMI തിരുനാള്‍ സന്ദേശം നല്‍കും.വൈകിട്ട് 5 മണിക്ക് ലദീഞ്ഞും ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് പുലക്കാട്ടുകര കര്‍മ്മലമാതാ പള്ളി വികാരി ഫാദര്‍ ജിന്‍സന്‍ ചിരിയങ്കണ്ടത്ത് കാര്‍മ്മികനാകും. തുടര്‍ന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും.വൈകിട്ട് 7 ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് എന്ന നാടകം അരങ്ങേറും തിങ്കളാഴ്ച രാവിലെ 6.15ന് ഇടവകയില്‍ നിന്ന് മരിച്ചുപോയവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും വലിയ ഒപ്പീസും ഉണ്ടായിരിക്കും.വൈകുന്നേരം വിശ്വാസപരിശീലന ദിനാഘോഷത്തിന്‍റെ ഭാഗമായി പൊതുസമ്മേളനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ചു സമാഹരിക്കുന്ന സംഖ്യയില്‍ നിന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാസഹായങ്ങള്‍ക്കുമായി വരുമാനത്തിന്‍റെ 10% രൂപ പതിവുപോലെ ഈ വര്‍ഷവും നല്‍കും.തിരുകര്‍മ്മങ്ങളും കാര്യപരിപാടികളും വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ വികാരി ഫാ. സെബി ചിറ്റാട്ടുകര, കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ലോറന്‍സ് നീലങ്കാവില്‍, ജോയിന്‍റ് കണ്‍വീനര്‍മാരായ ജോര്‍ജ് പോള്‍ നീലങ്കാവില്‍, ജോഷിമോഹന്‍ ടി.കെ., പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സണ്‍ തരകന്‍, പി.ആര്‍.ഒ ആന്‍റൊ.എല്‍.പുത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0