ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാവക്കാട് ഏരിയ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

Mar 23, 2026 - 23:10
ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാവക്കാട് ഏരിയ കമ്മിറ്റി കുടുംബ സംഗമം  സംഘടിപ്പിച്ചു

ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമം ഗുരുവായൂർ മുൻസിപ്പൽ ലൈബ്രറി ഹാളിൽ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റുമായ സി സുമേഷ് ഉദ്ഘാടനം ചെയ്തു സ്ഥാനാർഥി എൻ.കെ അക്ബർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു . ഏരിയ പ്രസിഡന്റ് എം കെ സജീവൻ അധ്യക്ഷത വഹിച്ചു. സിഐടിയു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം ആർ വി ഇക്ബാൽ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. ലോഡ് യൂണിയൻ ഏരിയ സെക്രട്ടറി എ. എസ് മനോജ് , സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറനാട്ട്, യൂണിയൻ ഭാരവാഹികളായ സുശീലൻ മംഗലാംകുന്ന്, കെ സി അനിൽ സിഐടിയു ഗുരുവായൂർ കോഡിനേറ്റർ ജെയിംസ് ആളൂർ എന്നിവർ പങ്കെടുത്തു. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് കെ.എ ഷമീർ സ്വാഗതവും യൂണിയൻ ഏരിയ ട്രഷറർ എം എ ജയൻ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0