അമൃത് മിത്ര പദ്ധതി നടത്തിപ്പിൽ ഗുരുവായൂർ നഗരസഭക്ക് ദേശീയ അംഗീകാരം

Mar 8, 2026 - 18:25
അമൃത് മിത്ര പദ്ധതി നടത്തിപ്പിൽ ഗുരുവായൂർ നഗരസഭക്ക് ദേശീയ അംഗീകാരം

അമൃത് മിത്ര പദ്ധതി നടത്തിപ്പിൽ ഗുരുവായൂർ നഗരസഭക്ക് ദേശീയ അംഗീകാരം

അമൃത് പദ്ധതിയുടെ ഭാഗമായി ദേശീയ നഗര ഉപജീവന മിഷൻ്റെ സഹകരണത്തോടെ ഗുരുവായൂർ നഗരസഭയിൽ നടപ്പിലാക്കി വരുന്ന അമൃത് മിത്ര പദ്ധതിക്ക് കേന്ദ്ര ഭവന നഗകാര്യ മന്ത്രാലയത്തിൻ്റെ അംഗീകാരം.

 ശുദ്ധജലം, സീവറേജ്, വസ്തു നികുതി പിരിവ്, വെള്ളക്കരം പിരിക്കൽ, പാർക്കുകളുടേയും കുളങ്ങളുടേയും മറ്റ് പൊതു ഇടങ്ങളുടേയും പരിപാലനം എന്നീ പ്രവർത്തനങ്ങൾ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉപയോഗിച്ച് നടപ്പിലാക്കുന്നതാണ് അമൃത് മിത്ര പദ്ധതി.

മാർച്ച് 13 വെള്ളിയാഴ്ച്ച ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന,കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഘട്ടർ പങ്കെടുക്കുന്ന അമൃത് മിത്ര മഹോത്സവത്തിലേക്ക് ഗുരുവായൂരിന് പ്രത്യേക ക്ഷണം ലഭിച്ചിടുണ്ട്.

അമൃത് മിത്ര പദ്ധതി ആദ്യ ഘട്ടത്തിൽ ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിച്ച നഗരസഭ എന്ന നിലയിലാണ് ഗുരുവായൂർ നഗരസഭക്ക് ഈ അംഗീകാരം.

കേരളത്തിൽ നിന്ന് ഗുരുവായൂർ നഗരസഭക്കും,കൊച്ചി കോർപ്പറേഷനും മാത്രമാണ് ക്ഷണം.

അമൃതമിത്ര അംഗങ്ങളായ 8 പേർ ഗുരുവായൂരിൽ നിന്നും കൊച്ചിയിൽ നിന്നും 2 പേരും പങ്കെടുക്കുന്നുണ്ട്

പാർക്കുകളുടെ പരിപാലനം, കുളങ്ങളുടെ പരിപാലനം. വസ്തു നികുതി പിരിക്കൽ, വെള്ളക്കരം പിരിക്കൽ,വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, സീവറേജ് പ്ലാൻ്റ് എന്നിവയുടെ പരിപാലനം, വെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന, മരങ്ങൾ നട്ടു വളർത്തി പരിപാലിക്കുക എന്നീ പ്രവർത്തികളിലായി 1.12 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അമൃത് മിത്ര പദ്ധതിയിൽ ഗുരുവായൂർ നഗരസഭയിൽ പൂർത്തീകരിച്ച് കൊണ്ടിരിക്കുന്നത്.

30ലേറെ കുടുംബശ്രീ പ്രവർത്തകർക്കാണ് അമൃത് മിത്ര പദ്ധതിയുടെ ഭാഗമായി തൊഴിൽ നൽകിയിരിക്കുന്നത്.

 അമൃത് മിത്ര മഹോത്സവത്തിൽ ഗുരുവായൂരിലെ അമൃത് മിത്ര പ്രവർത്തനങ്ങളുടെ ഹ്രസ്വ വീഡിയോ പ്രദർശിപ്പിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0