ലോഡ്ജ് ഉടമയെ കബളിപ്പിച്ച് 13.65 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ചാർട്ടേഡ് അക്കൗണ്ടൻ്റെ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജുടമയായ സ്ത്രീയെ ജി.എസ്. ടി കണക്കുകൾ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 13,65,000 രൂപ ചതി ചെയ്ത് തട്ടിയെടുത്ത കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അജയകുമാർ അറസ്റ്റ് ചെയ്തു. 01-07-2024 തിയതി മുതൽ 01-11-2025 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് 01-11-2025 തിയതി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി പല സിമ്മുകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ.നകുൽ രാജേന്ദ്ര ദേശ്മുഖ് IPS അവർകളുടെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രതിയുടെ ബാങ്ക് അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിൽ പ്രതി കോയമ്പത്തൂർ ഭാഗത്തുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടെമ്പിൾ പോലീസ് സംഘം ചെന്നൈ, പേരാനെല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയോളമുള്ള നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതിയായ കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ താമസിച്ചുവരുന്ന മലയാളിയായ നീലകണ്ഠൻ മൂസത്, 56 വയസ്സ് എന്നയാളെ ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബി കോം ബിരുദധാരിയായ പ്രതി ചാർട്ടേർഡ് അക്കൌണ്ടെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളിൽ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തി വന്നിരുന്നത്. പ്രതിക്ക് സമാനരീതിയിലുള്ള നിരവധി കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളതായി അറിവായിട്ടുള്ളതാണ്. അക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം പോലീസ് നടത്തി വരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറിനോടൊപ്പം ASI മാരായ വിനയൻ.A.S., ജയചന്ദ്രൻ.K.K., SCPOമാരായ സന്തീഷ് കുമാർ.V.L., ഗഗേഷ് അമ്പലപ്പറമ്പിൽ എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0