ശ്രീകൃഷ്ണ കോളേജിൽ പുതിയ മന്ദിരത്തിൻ്റെയും ഗവേഷണ കേന്ദ്രങ്ങളുടെയും ലാബുകളുടെയും ഉദ്ഘാടനം നടന്നു.
ശ്രീകൃഷ്ണ കോളേജിൽ പുതിയ മന്ദിരത്തിൻ്റെയും ഗവേഷണ കേന്ദ്രങ്ങളുടെയും ലാബുകളുടെയും ഉദ്ഘാടനം നടന്നു.
ശ്രീകൃഷ്ണ കോളേജിൽ ബോട്ടണി-ബയോകെമിസ്ട്രി വിഭാഗങ്ങൾക്കു വേണ്ടി പുതുതായി പണികഴിപ്പിച്ച മന്ദിരത്തിൻ്റെയും കമ്പ്യൂട്ടർ ലാബ്, കോൺഫറൻസ് ഹാൾ, ഫിസിക്സ്- ബോട്ടണി - കോമേഴ്സ് - സംസ്കൃതം വിഭാഗങ്ങളിലെ ഗവേഷകർക്കുള്ള റിസർച്ച് ബ്ലോക്ക്, മലയാള വിഭാഗത്തിൻ്റെ ഗവേഷണ കേന്ദ്രം എന്നിവയുടെയും ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ നിർവഹിച്ചു. കോളേജ് മിനി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വിജോയ് പി എസ് അധ്യക്ഷനായി. ദേവസ്വം മെംബർമാരായ കെ പി വിശ്വനാഥൻ,
സി മനോജ് എന്നിവർ വിശിഷ്ടാതിഥികളായി. പിടിഎ വൈസ് പ്രസിഡൻ്റ് സാബു സി ബി, ഐക്യുഎസി കോഡിനേറ്റർ ഡോ. ശ്രീജ ടി ഡി, കോളേജ് യൂണിയൻ ജന.സെക്രട്ടറി ജ്യോതിഷ് കുമാർ എം ആർ എന്നിവർ സംസാരിച്ചു. വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ശ്രീനാരായണ ബാബു, ബിജു കെ സി, സുഭാഷ് എന്നിവരെ വേദിയിൽ ആദരിച്ചു. പ്രോഗ്രാം കോഡിനേറ്റർ ക്യാപ്റ്റൻ രാജേഷ് മാധവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. മായ എസ് നായർ നന്ദിയും പറഞ്ഞു .
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0