ശ്രീഗുരുവായൂരപ്പന് ബ്രഹ്മകലശാഭിഷേകം
ശ്രീഗുരുവായൂരപ്പന് ബ്രഹ്മകലശാഭിഷേകം
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി. ഇന്ന് രാവിലെ ശീവേലിയും പന്തീരടി പൂജയും പൂർത്തിയായതോടെ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടർന്ന് വലിയപാണി. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ശ്രീഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിർവ്വഹിച്ചു. മേൽശാന്തി ബ്രഹ്മശ്രീ സുധാകരൻ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കൻമാരായ കക്കാട് വാസുദേവൻ നമ്പൂതിരി കുംഭേശകലശവും കർക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു. വിശിഷ്ടമായ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ.എസ് ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ,
ക്ഷേത്രം ഓതിക്കൻമാർ, കീഴ്ശാന്തിമാർ, ഭക്തർ എന്നിവർ സന്നിഹിതരായി.
നാളെ രാത്രി പൂയം നക്ഷത്രത്തിൽ ആണ് കൊടിയേറ്റ്. ഉത്സവപ്രാരംഭ ചടങ്ങായ ആനയോട്ടം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും. രാവിലെ ആറരയ്ക്കാണ് ക്ഷേത്രത്തിൽ പ്രശസ്തമായ ആനയില്ലാശീവേലി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0