യുവജന കമ്മീഷൻ അദാലത്ത്; 16 പരാതികള്‍ തീർപ്പാക്കി

Feb 6, 2026 - 20:48
യുവജന കമ്മീഷൻ അദാലത്ത്; 16 പരാതികള്‍ തീർപ്പാക്കി

*യുവജന കമ്മീഷൻ അദാലത്ത്; 16 പരാതികള്‍ തീർപ്പാക്കി* 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ തൃശ്ശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 30 പരാതികൾ പരിഗണിച്ചു. 16 പരാതികൾ പരിഹരിച്ചു. 14പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി 5 പരാതികൾ ലഭിച്ചു. 

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ അധ്യക്ഷത വഹിച്ചു.

യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളെയും 

മാനസികക്ഷേമത്തെയും സംബന്ധിച്ച് യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയപഠനത്തിന് തുടക്കം കുറിച്ചതായി കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു. കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനവിധേയമാക്കുകയാണ് ലക്ഷ്യമെന്നും പഠനത്തിൻ്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. 

ജോലി വാഗ്ദാനം നൽകി പണം തട്ടിയ പരാതി, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം കുടിശ്ശിക ലഭിക്കുന്നത്, പാമ്പുകളെ റസ്ക്യൂ ചെയ്യുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നത്,ഗാർഹിക - മാനസിക പീഡനം സംബന്ധിച്ച പരാതി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചേർക്കുന്നത്, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വിസ തട്ടിപ്പ്, സ്വകാര്യസ്ഥാപനത്തിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്, പി.എസ്.സി

തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചു. 

കമ്മീഷൻ അംഗങ്ങളായ അഡ്വ. ഗ്രീഷ്മ അജയഘോഷ്, കെ. ഷാജഹാൻ, വിജിത പി.സി., രൺദീപ് പി.പി, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് അഭിഷേക് പി. തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0