ചിത്രരചന അഭിനയം എന്നീ മേഖലകളെ ആസ്പദമാക്കി വിദ്യാരംഗം സർഗോത്സവത്തിന് നിള ക്യാമ്പസിൽ തുടക്കമായി
ചിത്രരചന അഭിനയം എന്നീ മേഖലകളെ ആസ്പദമാക്കി വിദ്യാരംഗം സംസ്ഥാന സർഗോത്സവം കേരള കലാമണ്ഡലത്തിൻ്റെ നിള ക്യാമ്പസിൽ ആരംഭിച്ചു. ഫെബ്രുവരി 3 മുതൽ 5 വരെയാണ് സർഗോത്സവം നടക്കുന്നത്. വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം ഡയറ്റ് ലക്ചറർ ഡോ. ഇ.ആർ. ശിവ പ്രസാദ് ലഹരിക്കെതിരെ എഴുതിയ തുടി എന്ന നൃത്തശില്പം ഗവ.യു.പി സ്കൂൾ കിള്ളിമംഗലത്തെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു. മാറിയ സാമൂഹിക സാഹചര്യങ്ങൾ കുട്ടികളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. നാടകവും ചിത്രരചനയും നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രചോദനാത്മകമായ അവസരം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ചീഫ് പ്ലാനിങ് ഓഫീസർ ദീപ മാർട്ടിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം എഡിറ്റർ എ. ഷിജു സ്വാഗതം പറഞ്ഞു. എസ്.എസ്.കെ ജില്ല പ്രോജക്ട് കോർഡിനേറ്റർ ഡോ. എൻ. ജെ ബിനോയ്, വിദ്യാകിരണം ജില്ല കോഡിനേറ്റർ എൻ.കെ രമേഷ്, ഉപജില്ല വിദ്യാഭ്യാസ ആഫീസർ ഷീജ കുനിയിൽ, ഡയറ്റ് പ്രിൻസിപ്പാൾ ഇൻചാർജ് രാധിക, ബി.പി.സി കെ. പ്രമോദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം തൃശൂർ ജില്ല കോഡിനേറ്റർ എം.എൻ .ബർജിലാൽ നന്ദി പറഞ്ഞു. തുടർന്ന് വിവിധ സെഷനുകൾ ആരംഭിച്ചു. അഭിനയത്തിന് സത്യൻ മുദ്ര നേതൃത്വം നൽകി. ചിത്രരചനക്ക് കാരയ്ക്കാമണ്ഡപം വിജയകുമാർ ക്ലാസ്സെടുത്തു. സുരേഷ് കാട്ടിലങ്ങാടി, ശ്രീജിത്ത് രമണൻ ,സുഭാഷ്.പി.വി, നജ്മുൽ ഷാഹി , എ കെ ഗോപിദാസ് ,മനോജ് നാരായണൻ, ബൈജു ദേവ്, അരുണ ആലഞ്ചേരി തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ ശില്പശാല നയിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0